ചെയ്യേണ്ടത്
- ബാങ്കിന്റെ കോൺടാക്റ്റ് വിശദാംശങ്ങൾക്കായി എല്ലായ്പ്പോഴും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- ഇടപാട് സംബന്ധിച്ച അലേർട്ടുകൾ ലഭിക്കുന്നതിന് നിങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ ബാങ്കിൽ അപ്ഡേറ്റ് ചെയ്യുകയും സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക
- നിങ്ങളുടെ കമ്പ്യൂട്ടറിൽ / മൊബൈലിൽ ജനുവിൻ ആന്റി വൈറസ്, ആന്റി-മാൽവെയർ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത് അപ്ഡേറ്റ് ആയി നിലനിർത്തുക
- നിങ്ങളുടെ പാസ്സ്‌വേർഡ് മറ്റുള്ളവർക്ക് ഊഹിക്കാൻ പറ്റാത്തതും ശക്തവും ആക്കി സൂക്ഷിക്കുക
- നിങ്ങളുടെ കാർഡ് നന്പർ, പാസ്സ്‌വേർഡുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിഗത / സെൻസിറ്റീവ് വിവരങ്ങൾ സ്റ്റോർ ചെയ്യുന്നത് ഒഴിവാക്കാൻ നിങ്ങളുടെ ബ്രൌസറിന്റെ ഓട്ടോ കംപ്ലീറ്റ് ക്രമീകരണങ്ങൾ ഓഫ് ചെയ്യുക
- പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഏതെങ്കിലും അപ്ലിക്കേഷനുകൾ ഡൌൺലോഡുചെയ്യുന്നതിന് മുമ്പ് ശ്രദ്ധ പുലർത്തുക
- ഇടപാട് നടത്തുമ്പോൾ നിങ്ങളുടെ വെബ് ബ്രൌസറിന്റെ സ്റ്റാറ്റസ് ബാറിൽ പാഡ്ലോക്ക് ചിഹ്നം അല്ലെങ്കിൽ https ഉണ്ടോ എന്ന് ശദ്ധ്രിക്കുക.
- തന്ത്രപ്രധാനമായ വിശദാംശങ്ങൾ പങ്കിടാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങളിലെ അക്ഷര പിശകുകൾക്കായി എപ്പോഴും ശ്രദ്ധിക്കുക, കാരണം അവ തട്ടിപ്പുകൾ തിരിച്ചറിയാൻ സഹായിക്കും.
ചെയ്യരുതാത്തത്
- പി ഐ എൻ, പാസ്സ്‌വേർഡുകൾ, ഒടിപി അല്ലെങ്കിൽ കാർഡ് വിശദാംശങ്ങൾ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ മറ്റാരുമായും പങ്കിടരുത്
- നിങ്ങളുടെ ബാങ്ക് അക്കൌണ്ട് ആക്സസ് ചെയ്യുന്നതിന് പബ്ളിക് വൈഫൈ അല്ലെങ്കിൽ സൌജന്യ വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക്) / പൊതുസ്ഥങ്ങങ്ങളിലെ കന്പ്യൂട്ടറുകൾ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- അജ്ഞാത ഉറവിടങ്ങളിൽ നിന്നോ പരിചയമില്ലാത്താ ആളുകളുടെ ഐഡികളിൽ നിന്നോ ലഭിച്ച ലിങ്കുകളിൽ ക്ലിക്കുചെയ്യരുത്
- പലരും സാധാരണയായി ഉപയോഗിക്കുന്ന പാസ്സ്‌വേർഡുകളായ 123456, പേരുകൾ, ജന്മദിനം എന്നിവ ഒഴിവാക്കുക
- നിങ്ങളുടെ ബാങ്കിംഗ് പാസ് വേഡ് എവിടെയെങ്കിലും എഴുതി വയ്ക്കുന്നതും ബ്രൌസറുകളിൽ സേവ് ചെയ്യുന്നതും ഒഴിവാക്കുക
- റിമോട്ട് ഷെയറിംഗ് ആപ്ലിക്കേഷനുകൾ ഡൌൺലോഡുചെയ്യരുത് ഉദാ. എനിഡെസ്ക്
- യുപിഐ വഴി പണം സ്വീകരിക്കുന്നതിന് ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യുകയോ അല്ലെങ്കിൽ ഒരു പിൻ (പേഴ്സണൽ ഐഡന്റിഫിക്കേഷൻ നമ്പർ) അല്ലെങ്കിൽ ഒടിപി (വൺടൈം പാസ്സ്‌വേർഡ്) നൽകരുത്.
- എടിഎമ്മിൽ അപരിചിതരിൽ നിന്ന് സഹായം സ്വീകരിക്കരുത്
ഓർമ്മിക്കുക:
കൊട്ടക് മഹീന്ദ്ര ബാങ്കോ അതിന്റെ ജീവനക്കാരോ പ്രതിനിധികളോ ഒരിക്കലും നിങ്ങളുടെ വ്യക്തിഗത അക്കൌണ്ട് വിവരങ്ങൾ ചോദിക്കുകയില്ല.
സുരക്ഷിതമായിരിക്കുക, ജാഗ്രത പാലിക്കുക!